ഡാ മോനെ കാത്തിരിക്കാന്‍ വയ്യ ; ലൂസിഫറിന്‍ പ്രശംസയുമായി നടന്‍ സിദ്ധാര്‍ഥ് !!!

ലൂസിഫറിന്‍റെ ട്രൈലെര്‍ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് പ്രിത്വിരാജിനും ചിത്രത്തിനും ആശംസകളുമായി നടന്‍ സിദ്ധാര്‍ഥ്. “എനിക്കിത് നേരത്തെ അറിയാമായിരുന്നു. ഇനി ലോകവും അറിയും. സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ അതിമനോഹരമായിരിക്കുന്നു. ഡാ മോനേ കാത്തിരിക്കാന്‍വയ്യ. തക്കതായ എല്ലാ കാരണങ്ങള്‍ കൊണ്ടും മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പര്‍ താരമാണ്” സിദ്ധാര്‍ഥിന്‍റെ ട്വീറ്റ് ഇങ്ങനെ.

ലൂസിഫറിന്‍റെ ട്രൈലെറിന്‍ ആരാധകര്‍ യൂട്യൂബില്‍ വമ്പന്‍ വരവേല്‍പ്പാണ് നല്‍കിയത്. ട്രൈലെര്‍ യൂട്യൂബില്‍ ഒരു ദിവസത്തിലേക്ക് അടുക്കുമ്പോള്‍ 3 മില്ല്യന്‍ വ്യൂസും കടന്നു കുതിക്കുകയാണ്. യൂട്യൂബിലെ മലയാള സിനിമയുടെ സകല റെക്കോര്‍ഡുകളും കടപുഴക്കിയാണ് ലൂസിഫര്‍ ട്രൈലെര്‍ കുതിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍ എത്തുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബിഗ്‌ ബജറ്റില്‍ എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയാണ് ഒരുക്കിയിരിക്കുന്നത്. പ്രിത്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭം പ്രതീക്ഷിച്ചതിലും മുകളില്‍ പോകുമെന്ന് ട്രൈലെര്‍ കണ്ടതോട്‌ കൂടി എല്ലാവര്‍ക്കും ഏറെ കുറെ ഉറപ്പായി.

Leave a Reply

Your email address will not be published. Required fields are marked *