പോത്തന്‍റെ നായകനായി വീണ്ടും ഫഹദ്? ജൂലൈയില്‍ ഷൂട്ടിംഗ്?

പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് തന്നെ നായകന്‍. ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് ശ്യാം പുഷ്കരനാണ്. മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. തൊണ്ടിമുതലും ദൃക്സാക്ഷിയിൽ ദിലീഷ് പോത്തനും ഫഹദും ഒന്നിച്ചെങ്കിലും തിരക്കഥ സജീവ് പാഴൂരിന്റെ ആയിരുന്നു.. എന്നാൽ പിന്നീട് ഇവർ മൂവരും ഒന്നിച്ചത് കുമ്പളങ്ങി നൈറ്റ്‌സിലാണ്. അതും നിർമ്മാതാക്കളായി. ഫഹദ് നെഗറ്റീവ് ക്യാരക്ടറായ ഷമ്മിയെ അവതരിപ്പിക്കുകയും ചെയ്തു.കുമ്പളങ്ങി നൈറ്റ്‌സ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒരുമിക്കുകയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ ചിത്രീകരണത്തിലാണ് ഫഹദ് ഇപ്പോള്‍. ദിലീഷ് പോത്തനും ഇതിലും അഭിനയിക്കുന്നുണ്ട്.അതിന് ശേഷമായിരിക്കും ഈ സിനിമയിലേക്ക് ഇരുവരും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *