ഒന്നര വര്‍ഷത്തിന്‍ ശേഷം ദുല്‍ഖര്‍ ഒരു യമണ്ടന്‍ പ്രേമകഥയുമായി വീണ്ടും മലയാളത്തിലേക്ക് !!!

ബി സി നൗഫല്‍ ഒരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. ഒരു പെയിന്‍റിംഗ് തൊഴിലാളിയുടെ വേഷത്തിലാകും ദുല്‍ഖര്‍ ഒരു യമണ്ടന്‍ പ്രേമകധയില്‍ എത്തുക. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്‍ വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം ഇവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ കോമഡിക്ക് കരുത്ത് പകരാന്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ തുടങ്ങിയവരും ഉണ്ട്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. ഫോര്‍ട്ട്‌ കൊച്ചിയും മട്ടാഞ്ചേരിയുമാണ്‌ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

നാദിര്‍ഷയാണ് ചിത്രത്തിന്‍ വേണ്ടി സംഗീതം ഒരുക്കുന്നത്. പി സുകുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ജോണ്‍ കുട്ടിയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ആന്റോ ജോസഫാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

Leave a Reply

Your email address will not be published. Required fields are marked *