ലൂസിഫറില്‍ അഭിനയിക്കാന്‍ പ്രിത്വിരാജും? ട്രൈലെറിലെ രംഗം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നു

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ‘ലൂസിഫ‍റിൽ താരവും അഭിനയിക്കുന്നു എന്ന സൂചനകൾ നൽകിയാണ് ട്രെയ്‌ലർ. ട്രയ്ലർ ആരംഭിച്ച് ഒരു മിനിറ്റും 33 സെക്കന്റ്‌ ആകുമ്പോൾ പ്രിത്വിരാജിനോട് രൂപ സാധൃശ്യം തോന്നുന്ന ഒരാളെ കാണാൻ സാധിക്കുന്നത്.ഇരുളിൽ നിൽക്കുന്നതിനാൽ മുഖം വ്യക്തവുമല്ല. എന്നാൽ ഇത് പ്രിത്വിരാജ് തന്നെ എന്ന നിലപാടിലാണ് ആരാധകർ. തികഞ്ഞ മോഹൻലാൽ ആരാധകനായ പ്രിത്വിരാജ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ പലതവണ താല്പര്യം അറിയിച്ചിരുന്നു.

എന്നും ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് ലൂസിഫറിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തു വന്നു. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ട്രെയിലർ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടത്. ട്രെയിലര്‍ കൃത്യം 9 മണിക്കാണ് പുറത്ത് വിട്ടത്. മൂന്ന് മിനിറ്റ് 21 സെക്കന്‍റാണ് ട്രെയിലര്‍. സിരകളെ ത്രസിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. മോഹൻലാൽ ആരാധകർക്ക് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന കഥാപാത്രമാകും സ്റ്റീഫൻ നെടുമ്പള്ളി എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *