ബിബിന്‍ ജോര്‍ജിന്‍റെ നായികയായി നമിത പ്രമോദ് എത്തുന്നു !!!

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് വീണ്ടും നായകനാവുകയാണ്. ഷാഫി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ് നായകനായ ‘ഒരു പഴയ ബോംബ് കഥ’ മികച്ച വിജയം നേടിയിരുന്നു. ബിബിനെ നായകനാക്കി വീണ്ടും സിനിമ ചെയ്യുമെന്ന് ഷാഫി സിനിമയുടെ വിജയാഘോഷത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ ഷാഫിക്കൊപ്പമല്ല ബിബിൻ വരുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത് വിജയന്റെ അടുത്ത ചിത്രത്തിലാണ് ബിബിന്‍ നായകനാകുന്നത്. കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം റൊമാന്റിക് കോമഡി സ്വഭാവത്തില്‍ ഉള്ളതാണ്. നമിതാ പ്രമോദാണ് ബിബിന്‍റെ നായിക.

ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാര്‍, സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിനാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ ചിത്രം നിര്‍മിക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കുന്ന പൂജാചടങ്ങോടെ ചിത്രീകരണം ആരംഭിക്കും.കൊച്ചിയും പരിസരങ്ങളുമാണ് ലൊക്കേഷന്‍. ഗോപി സുന്ദറാണ് സംഗീതം. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *