പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ നമ്പറും ഈ റൌഡികളുടെ കൈയ്യിലുണ്ട് [റിവ്യൂ വായിക്കാം]

ജീത്തു ജോസഫ് കോമഡി പാറ്റെര്‍ണില്‍ ഒരുക്കിയ ചിത്രമാണ്‌ മിസ്റ്റര്‍ & മിസിസ് റൌഡി. കാളിദാസ് ജയറാം നായകനായും അപര്‍ണ ബാലമുരളി നായികയായും എത്തിയ ചിത്രം കൂടിയാണിത്. ജീത്തു ജോസഫിന്‍റെ ഭാര്യ ലിൻഡ ജീത്തുവാണ് കഥ എഴുതിയിരിക്കുന്നത്. നിര്‍മ്മാണം ജീത്തുവും ഗോകുലം ഗോപാലനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കിടിലന്‍ കൊട്ടേഷന്‍ ടീം ഉണ്ടാക്കുക എന്ന യുവാക്കളുടെ ആഗ്രഹമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അതിനുള്ള ശേഷി യുവാക്കള്‍ക്ക് ഇല്ലതാനും. അങ്ങനെ തന്റെടിയായ പെണ്‍കുട്ടി അവര്‍ക്കിടയിലേക്ക് കടന്നു വരുന്നതും. അതെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

കാളിദാസിന്‍റെ കഴിവ് നമ്മള്‍ നേരത്തെ വിലയിരുത്തിയിട്ടുള്ളതാണ് ഈ ചിത്രത്തിലും അദ്ദേഹം നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. അപര്‍ണ്ണക്ക് കരുത്തുള്ള ഒരു കഥാപാത്രമായി മാറുവാനും സാധിച്ചിട്ടുണ്ട്. ഗണപതി, ഷെബിൻ ബെൻസൺ, വിഷ്ണു ഗോവിന്ദൻ, വിജയ് ബാബു , സായ് കുമാർ, ജോയ് മാത്യു , വിജയ രാഘവൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ ചിത്രത്തിന്‍ ഒതുങ്ങുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സതീഷ് കുറുപ്പാണ്. അനിൽ ജോൺസൻ ഒരുക്കിയ സംഗീതം മനോഹരമായി. അയൂബ് ഖാൻ നല്ല കട്ടുകള്‍ ചിത്രത്തിനായി ചെയ്തു.

മൊത്തത്തില്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു എന്‍റെര്‍ട്ടൈനറായി മിസ്റ്റര്‍ & മിസിസ് റൌഡിക്ക് മാറുവാന്‍ സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *