വൈഎസ്ആറായി ജീവിച്ച് മമ്മൂട്ടി ; യാത്ര കാണേണ്ട സിനിമ തന്നെ [റിവ്യൂ വായിക്കാം]

മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കിയ മമ്മൂട്ടി ചിത്രം യാത്ര ഇന്ന് ഇന്ത്യ ഒട്ടാകെ റീലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയാണ് വൈ എസ് ആർ ആയി വേഷമിടുന്നത് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

2000 ആണ്ടിന്റെ ആദ്യ വർഷങ്ങളിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് . ആന്ധ്രാ സർക്കാർ അവിടെ ഇലക്ഷന് ആഹ്വനം ചെയ്തപ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി. എന്നാൽ അവർ ആരും ശരിയായ രീതിയിൽ ജനങ്ങളെ സേവിക്കാൻ കഴിവുള്ളവർ ആയിരുന്നില്ല. അന്ന് വൈ എസ് ആർ മാത്രമായിരുന്നു അതിനു പ്രാപ്തിയുള്ള ഏക രാഷ്ട്രീയ നേതാവ്. അങ്ങനെ വൈ എസ് ആർ ഇലെക്ഷനിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ ആണെന്ന് മനസിലാക്കാനായി ഒരു പദ യാത്ര ആരംഭിക്കുകയും ചെയ്തു. അങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കുവേണ്ടി പൊരുതുന്ന ഒരു രാഷ്ട്രീയ നേതാവില്ല മുഴുനീള ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

മമ്മൂട്ടി തികച്ചും മനോഹരമായാണ് വൈ എസ് ആർ ന്റെ റോൾ ചെയ്തിരിക്കുന്നത്. തന്റെ ശരീര ഭാഷയിലും പെരുമാറ്റത്തിലുമെല്ലാം വൈ എസ് ആർ നെ അനുകരിക്കാൻ താരം മറന്നില്ല. സ്വാഭാവിക അഭിനയത്തിലൂടെ ചിത്രത്തിൽ വൈ എസ് ആർ ന്റെ സാനിദ്യം ഉണ്ടെന്നു കാണികളിൽ തോന്നിപോകും വിധമുള്ള പ്രകടനമായിരുന്നു മമ്മൂട്ടി കാഴ്ച വെച്ചത്. ചിത്രം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും മമ്മൂട്ടിക്ക് പകരം വൈ എസ് ആർ ന്റെ റോളിലേക്ക് മറ്റൊരു നടനെയും സങ്കല്പിക്കാനാവില്ല.

വൈ എസ് ആർ ന്റെ അച്ഛൻ രാജറെഡ്‌ഡിയുടെ വേഷം ചെയ്യുന്നത് ജഗപതി ബാബുവാണ്. സുഹാസിനിയാണ് സുബൈദ ഇന്ദ്രറെഡ്ഢിയായി വന്നത്. അഭിനയം കൊണ്ടും സ്വാഭാവികമായ മേക്കപ്പ് കൊണ്ടും സുഹാസിനിയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

വളരെയധികം വൈകാരിക നിമിഷങ്ങളിലൂടെയും മമ്മൂട്ടി എന്ന നടന്റെ അഭിനയ മുഹൂർത്ഥങ്ങളുമായി കടന്നു പോകുന്ന ചിത്രമാണ് യാത്ര. തന്റെ അഭിനയ മികവ് കൊണ്ട് മമ്മൂട്ടി അനശ്വരമാക്കിയിരിക്കുകയാണ് ചിത്രത്തിൽ വൈ എസ് ആർ നെ. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ പദയാത്രയും ഉണ്ടാക്കിയ മാറ്റതെ കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്.
ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഒരു എന്റർടൈനർ തന്നെയാണ് യാത്ര… ഒരുക്കലും നിരാശപ്പെടേണ്ടി വരേണ്ട…..

Leave a Reply

Your email address will not be published. Required fields are marked *