കണ്ട് തന്നെ അനുഭവിക്കണം ഈ കുമ്പളങ്ങി നൈറ്റ്സ് ; റിവ്യൂ വായിക്കാം !!!

റീലീസിനു മുൻപേ ഈ സിനിമ വെറുമൊരു ചിത്രമാകില്ല എന്നുറപ്പാരുന്നു ,ഒരിക്കലും തീർന്നു പോകരുത് ഇങ്ങനെ അങ്ങു കണ്ടിരിക്കാൻ ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നു. ശ്യാം പുഷ്‌കരന്റെ എഴുത്തിന്റെ മനോഹരിതയിൽ മധു സി നാരയണൻ ഫഹദിനെയും പോത്തേട്ടനനേയും സൗബിനെയും ഷെയ്നേം ശ്രീനാഥിനെയും അങ്ങനെ ഒരുപറ്റം അഭിനേതാക്കളെ കൂട്ടുപിടിച്ചു തീർത്ത വിസ്‌മയം എന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാൻ.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തീയറ്റർ വിട്ടാലും കൂടെ പോകും കാരണം .അഭിനയിച്ച എല്ലാ അഭിനേതാക്കളുടെയും കരിയറിലെ ഏറ്റവും മികച്ച കഥാഅപാത്രങ്ങൾ ഒരു സിനിമയിൽ ഉണ്ടായാലോ ? അതാണ് കുമ്പളങ്ങി നൈറ്റ്സ്. സ്ഥിരം സിനിമ നിരൂപണം പോലെ എഴുതി കൂട്ടാനാണെങ്കിൽ ഒരുപാട് ഉണ്ട് പക്ഷെ അത് വേണ്ട കാരണം വായിച്ചു അറിയേണ്ടതല്ല കണ്ടു അനുഭവിക്കേണ്ട ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ് മനോഹരമാണ് അതിമനോഹരം……

Leave a Reply

Your email address will not be published. Required fields are marked *