രാമേന്ദ്രന്‍റെ അള്ള് വെപ്പ് ഏറ്റു ; ഈ പ്രതികാര കഥ പ്രേക്ഷകര്‍ ഏറ്റെടുക്കും [റിവ്യൂ വായിക്കാം]

ബിലഹരി കെ രാജ് സംവിധാനം ചെയ്ത കോമഡി ത്രില്ലെർ ആയ അള്ള് രാമേന്ദ്രൻ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ ചെലവിൽ പോരാട്ടം എന്ന പേരിൽ ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തു മലയാള സിനിമയുടെ ശ്രദ്ധ നേടിയെടുത്ത സംവിധായകൻ ആണ് ബിലഹരി കെ രാജ്. ഈ ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജിൻ ചെറുക്കയിൽ, വിനീത് വാസുദേവൻ എന്നിവർ ചേർന്നാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ചാന്ദിനി ശ്രീധരൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ കൃഷ്ണ ശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അള്ളു രാമേന്ദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പൊലീസുകാരനായ, ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരവും ആവേശകരവുമായ ചില സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു.

മലയാള സിനിമ പ്രേക്ഷകരുടെ മനസ്സറിഞ്ഞു തന്നെയാണ് ബിലഹരി കെ രാജ് എന്ന ഈ നവാഗതൻ ഈ കോമഡി ത്രില്ലെർ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു പറയാം . എല്ലാത്തരം പ്രേക്ഷകരെയും പൂർണ്ണമായും രസിപ്പിക്കുന്ന ഒരു വിനോദ ചിത്രമാണ് അള്ളു രാമേന്ദ്രൻ. വളരെ രസകരമായ ഒരു കഥയുടെ മനോഹര ഒരു ആവിഷ്കാരമാണ് ആണ് ഈ ചിത്രം.സജിൻ ചെറുക്കയിൽ, വിനീത് വാസുദേവൻ എന്നിവർ ഒരുക്കിയ തിരക്കഥയിൽ വിനോദത്തിനുള്ള എല്ലാ ഘടകങ്ങളും കൃത്യമായി ഉൾക്കൊള്ളിച്ചപ്പോൾ, അതിനു മികച്ച ഒരു ദൃശ്യ ഭാഷ ഒരുക്കാൻ ബിലഹരി എന്ന യുവ പ്രതിഭക്കു കഴിഞ്ഞു. വളരെ ഒഴുക്കോടെ കഥ പറഞ്ഞു കൊണ്ട് തന്നെ ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും സാധിച്ചിടത്താണ് ബിലഹരി എന്ന സംവിധായകന്റെ വിജയം എന്ന് പറയാം.

അള്ളു രാമേന്ദ്രനായി കുഞ്ചാക്കോ ബോബൻ പതിവ് പോലെ നൽകിയ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രേക്ഷകരെ കയ്യിലെടുക്കുകയും അതിലൂടെ അവരെ സിനിമയ്ക്കൊപ്പം സഞ്ചരിപ്പിക്കാനും കുഞ്ചാക്കോ ബോബന് കഴിഞ്ഞു. നമ്മൾ സാധാരണ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ശരീര ഭാഷ ഉപയോഗിച്ചാണ് ചാക്കോച്ചൻ ഈ ചിത്രത്തിൽ പെർഫോം ചെയ്തിരിക്കുന്നത്. അപർണ ബാലമുരളി ഒരിക്കൽ കൂടി പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ ചാന്ദിനി ശ്രീധരനും മികച്ച പെർഫോമൻസ് തന്നെയാണ് നൽകിയത്. അവർ രണ്ടു പേരും ചിത്രത്തിൽ ഒരുപാട് കയ്യടി നേടിയെന്നു പറയാം. അതുപോലെ തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിച്ച നടനാണ് കൃഷ്ണ ശങ്കറും. ആദ്യാവസാനം നിറഞ്ഞു നിന്ന കൃഷ്ണ ശങ്കർ ഗംഭീര പ്രകടനമാണ് നല്കിയത്. ശ്രീനാഥ് ഭാസി, സലിം കുമാർ, കൊച്ചു പ്രേമൻ, ധർമജൻ ബോൾഗാട്ടി, ഹാരിഷ് കണാരൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി

ജിംഷി ഖാലിദ് ഒരുക്കിയ മനോഹര ദൃശ്യങ്ങളും കൂടാതെ ഷാൻ റഹ്മാന്റെ മികച്ച നിലവാരം പുലർത്തിയ ഗാനങ്ങളും. പശ്ചാത്തല സംഗീതവും ചിത്രത്തെ വളരെ രസകരവും ആവേശകരവുമാക്കിയിട്ടുണ്ട് . ആകാശ് ജോസഫ് വർഗീസ് ആണ് എഡിറ്റിംഗ് നിർവഹിച്ചത്. ചിത്രത്തിന്റെ മികച്ച ഒഴുക്കിനു അദ്ദേഹത്തിന്റെ എഡിറ്റിംഗ് സഹായിച്ചിട്ടുണ്ട്.

അള്ള് രാമേന്ദ്രൻ എന്ന ചിത്രം ചുരുക്കി പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ തന്നെയാണ് ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല അതുറപ്പാണ്….

Leave a Reply

Your email address will not be published. Required fields are marked *