ജനപ്രിയ നായകന്റെ മനം കവർന്ന് ‘വിജയ് സൂപ്പറും പൗർണ്ണമിയും’ അണിയറ പ്രവർത്തകർക്ക് നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു താരം

ബൈസിക്കൾ തീവ്സ്,സൺ‌ഡേ ഹോളിഡേ എന്നി ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ആസിഫ് അലി ഐശ്വര്യ ലക്ഷ്മി താരജോഡിയിൽ ഒരുങ്ങിയ വിജയ് സൂപ്പറും പൗർണ്ണമിയും ആദ്യ ദിനം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം ഈ അടുത്ത കാലത്ത് ഇറങ്ങിയ മികച്ചൊരു ഫീൽ ഗുഡ് ചിത്രം എന്ന അഭിപ്രായം നേടിയാണ് ചിത്രം തീയേറ്ററുകളിൽ മുന്നേറുന്നത്.


ചിത്രം കണ്ട ശേഷം ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിന്റെ സംവിധായകൻ ജിസ് ജോയേയും നിർമാതാവ് എ കെ സുനിലിനെയും നേരിൽ കണ്ട് അഭിനന്ദനം അറിയിക്കുക ഉണ്ടായി 4 ദിവസം മുന്നേ ചിത്രം കണ്ട ദിലീപ് കഴിഞ്ഞ ദിവസം കൊച്ചി ലാൽ മീഡിയയിൽ വെച്ച് സംവിധകനെയും നിർമാതാവിനെയും നേരിൽ കണ്ടു അഭിനന്ദിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു വിജയ് സൂപ്പറും പൗർണ്ണമിയും 2019 ലെ ആദ്യ സൂപ്പർ ഹിറ്റ്‌ ചിത്രം എന്ന് ഗ്യാദി നേടിയാണ് പ്രദർശനം തുടരുന്നത്

News Reporter

Leave a Reply

Your email address will not be published. Required fields are marked *