ആഘോഷവും സസ്പെന്‍സും നിറഞ്ഞ ഒരടിപൊളി ക്യാമ്പസ് ചിത്രം സകലകലശാല [റിവ്യൂ വായിക്കാം]

ക്യാമ്പ്‌സ് ചിത്രങ്ങൾ എന്നും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ് ദാ ആ പട്ടികയിലേക്ക്
ഒരു ക്യാമ്പസ ചിത്രം കൂടെ ഇന്ന് മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് റീലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത സകലകലശാല. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സകലകലാശാല. ആദ്യ ചിത്രം ചെമ്പൻ വിനോദ് നായകനായി എത്തിയ ശിഖാമണി ആയിരുന്നു. ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ബഡായി ബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് .ബ്ലാക്ക് ബട്ടർഫ്‌ളൈ, ബോബി, ഡ്രാമ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിരഞ്ചനും, കാറ്റ്, വികട കുമാരൻ എന്നെ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാനസ്സയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാജി മൂത്തേടൻ ആണ്.

ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രം. നിരഞ്ജൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ സൗഹൃദങ്ങളും പ്രണയവും തുടങ്ങി അവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ആണ് ഈ ചിത്രത്തിന്റെ കഥയായി മാറിയിരിക്കുന്നത്

പ്രേക്ഷകർക്ക് ഒരുപാട് ചിരിക്കാനും കയ്യടിക്കാനും ഉള്ള ഒരു കോമഡി ചിത്രവുമായി തന്നെയാണ് വിനോദ് ഗുരുവായൂർ വീണ്ടും എത്തിയത്. വളരെ മനോഹരമായ ഒരു കഥയുടെ രസകരമായ ആവിഷ്കാരമാണ് ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നത്. രസകരമായ സംഭാഷണങ്ങളും കഥാസന്ദര്ഭങ്ങളും നിറഞ്ഞ ഈ ചിത്രത്തെ പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞു കൊണ്ടാണ് വിനോദ് ഗുരുവായൂർ എന്ന പരിചയ സമ്പന്നനായ സാങ്കേതിക പ്രവർത്തകൻ ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തം ആണ്. രചയിതാവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പരിചയ സമ്പത്തു പല രംഗങ്ങളിലും വ്യക്തമാവുകയും ചെയ്തു. നടീ നടന്മാരെ ഉപയോഗിക്കുന്നതിലും കഥാപാത്രങ്ങൾക്ക് വ്യക്തമായ ഒരു സ്ഥാനവും ഐഡന്റിറ്റിയും നൽകുന്നതിലും സംവിധായകൻ കാണിച്ച മികച്ചു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പോസിറ്റീവ് പോയിന്റ്. തമാശയും പ്രണയവും അത് പോലെ ഒരു ക്യാമ്പസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും കോർത്തിണക്കി ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസും ഒരുക്കിയ തിരക്കഥക്കു വളരെ മനോഹരവും രസകരവുമായ ദൃശ്യ ഭാഷ വിനോദ് ഗുരുവായൂർ നൽകിയപ്പോൾ സകലകലാശാല ഒരു ക്ലീൻ ഫൺ എന്റെർറ്റൈനെർ ആയി മാറി .
അഭിനേതാക്കൾ എല്ലാം തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ മനോഹരമാക്കിയപ്പോൾ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നു ഒന്നുറപ്പാണ് ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല……

Leave a Reply

Your email address will not be published. Required fields are marked *