രഘുവണ്ണനും ടീമും തകര്‍ത്തു.. പടയോട്ടം റിവ്യൂ വായിക്കാം !!!

പടയോട്ടം എന്നു കേട്ടാൽ മലയാള പ്രേക്ഷക മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് പ്രേം നസീറിനും മധുവിനും ഒപ്പം മലയാളത്തിന്റെ മഹാ നടന്മാർ മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായ ‘പടയോട്ടമാണ്’ പക്ഷെ ഇന്ന് തൊട്ടു അതിന് ഒരു മാറ്റം സംഭവിച്ചിരിക്കുന്നു, നവാഗത സംവിധായകനായ റഫീക്ക് ഇബ്രാഹിം ഒരുക്കിയ ഫാമിലി കോമഡി എന്റർടൈയ്നറാണ് പുതിയ പടയോട്ടം. ഹാസ്യത്തിനു പ്രാധാന്യം നൽകി തിരുവനന്തപുരത്തെ ഒരു കൂട്ടം ഗുണ്ടകളുടെ യാത്രയുടെ കഥപറഞ്ഞപ്പോൾ തിയറ്ററുകളിൽ ചിരി മഴ പെയ്യിപ്പിച്ചു.

ബിജു മേനോൻ നായകനായ പടയോട്ടത്തിന് കാത്തിരിക്കാൻ കാരണം ചിത്രത്തിന്റെ ട്രെയിലർ തന്നെയായിരുന്നു.കൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന വിശ്വസിക്കാവുന്ന ബാനറും. മുഴുനീള കോമഡി ചേരുവയിലാണ് ഒരുക്കിയിരിക്കുന്നത്. കാണുന്ന പ്രേക്ഷകന് ഓരോ നിമിഷവും ആസ്വാദ്യകരമാകുന്ന രീതിയിൽ തന്നെയാണ് പടയോട്ടത്തിന്റെ കഥ വികസിക്കുന്നത്.തിരുവനന്തപുരത്തെ പേരു കേട്ട ഗുണ്ടായ ചെങ്കൽ രഘുവിനും സുഹൃത്തുക്കൾക്കും ഒരു ആവശ്യത്തിനായി തിരുവനന്തപുരത്തു നിന്നും കാസർകോടിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു.ആ യാത്രയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കോമേടിയുടെ പശ്ചാത്തലത്തിൽ പടയോട്ടത്തിൽ ആവിഷ്‌കരിക്കുന്നത്.
സിറ്റുവേഷണൽ കോമഡിയും വെർബൽ കോമഡിയും ഒപ്പം ഒരൽപ്പം സ്പൂഫും ചേരുന്ന വിധമാണ് ചിത്രത്തിലെ കോമഡി ട്രാക്ക് ഒരുക്കിയിരിക്കുന്നത്.പ്രശാന്ത് പിള്ളയുടെ സംഗീതവും സതീഷ് കുറുപ്പിന്റെ ക്യാമറയും പരാമർശം അർഹിക്കുന്നു.ബിജു മേനോനോടൊപ്പം ദിലീഷ് പോത്തൻ,സൈജു കുറുപ്പ്, സുധി കോപ്പ,,ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മികച്ചു നിന്നു. ഒരിടത്തു.പോലും സിനിമ പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല എന്നതും സംവിധാനയകന്റെ കഴിവ് തെളിയിക്കുന്നു.എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന അടിപൊളി എന്റർടൈനർ തന്നെയാണ് പടയോട്ടം ചിരിച്ചു മറിയാനും കണ്ടിരുന്നു കയ്യടിക്കാനും വേണ്ടുവോളമുണ്ട്.

News Reporter

Leave a Reply

Your email address will not be published. Required fields are marked *