കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന “ഒരു കുട്ടനാടന്‍ ബ്ലോഗ്‌” | റിവ്യൂ വായിക്കാം

എബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി നായകനായി എത്തിയ ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അനന്താ വിഷന്‍റെ ബാനറിൽ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് നായികാ വേഷങ്ങളിൽ ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗാനങ്ങളും ട്രെയ്‌ലറും റിലീസിന് മുൻപേ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഹരി എന്ന മമ്മൂട്ടി കഥാപാത്രത്തിന്‍റെ ചുറ്റുമാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. വിദേശവാസത്തിനു ശേഷം കൃഷ്ണപുരം എന്ന തന്റെ കുട്ടനാടൻ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന കഥാപാത്രമാണ് ഹരി. നാട്ടിലെ ചെറുപ്പക്കാരുടെ വരെ റോൾ മോഡൽ ആയ ആളാണ് ഹരി. ഹരിയെ കുറിച്ചും ഹരിയുടെ ഗ്രാമത്തെ കുറിച്ചും ചിത്രത്തിലെ ഒരു കഥാപാത്രം എഴുതുന്ന ബ്ലോഗിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

.പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിച്ചു എന്ന് മാത്രമല്ല അതിനു അപ്പുറം നിൽക്കുന്ന ഒരു ചിത്രമൊരുക്കാൻ സേതു എന്ന രചയിതാവിനും സംവിധായകനും കഴിഞ്ഞു. ഇത്തരമൊരു ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ ചിത്രത്തിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയ ഈ ചിത്രത്തിൽ നിന്ന് ഒരു മമ്മൂട്ടി ചിത്രത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഘടകങ്ങളും കൂടി ലഭിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു കുട്ടനാടൻ ബ്ലോഗ് ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി മാറി. തന്‍റെ പതിവ് ശൈലിയിൽ നിന്നു മാറി വേറിട്ട കഥയും കഥാപാത്രങ്ങളുമായി സേതു എന്ന തിരക്കഥാകൃത്തിനുള്ളിൽ നല്ലൊരു സംവിധായകനും ഉണ്ടെന്നു തെളിയിച്ചിരിക്കുന്നു. രസകരമായ മുഹൂര്തങ്ങൾക്കൊപ്പം ശ്കതമായ വൈകാരിക തലത്തിലൂടെ കടന്നു പോകുന്ന കഥാ സന്ദർഭങ്ങളും ഒരുക്കാൻ സേതു എന്ന തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. ആ തിരക്കഥക്കു വളരെ വ്യത്യസ്തവും അതോടൊപ്പം മനോഹരവുമായ രീതിയിലാണ് സേതു ദൃശ്യ ഭാഷ ചമച്ചതും

ഹരി എന്ന കഥാപാത്രമായി മമ്മൂട്ടി നടത്തിയ പ്രകടനമാണ് ഈ ചിത്രത്തിനെ ഇത്രയും മനോഹരമാക്കിയത്, വളരെ കൂളായി തന്നെ അദ്ദേഹം തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. മമ്മൂട്ടി എന്ന നടനെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമായിരുന്നില്ല ഹരി എങ്കിലും, അദ്ദേഹത്തെ വളരെ എനെർജിറ്റിക് ആയും വളരെ രസകരമായും സ്‌ക്രീനിൽ കാണാൻ കഴിയും ഈ ചിത്രത്തിലൂടെ. നായികാ വേഷങ്ങൾ ചെയ്ത അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം എന്നിവർ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു, ഷഹീൻ സിദ്ദിഖ്, ആദിൽ ഇബ്രാഹിം, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, സഞ്ജു ശിവറാം, സണ്ണി വെയ്ൻ, അനന്യ, സോഹൻ സീനുലാൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

പ്രദീപ് നായർ ഒരുക്കിയ ദൃശ്യങ്ങൾ കുട്ടനാടിന്‍റെ മനോഹാരിത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. അതോടൊപ്പം തന്നെ ശ്രീനാഥ് ഒരുക്കിയ ഗാനങ്ങളും കഥയ്ക്കൊപ്പം ഒഴുകുന്നവയായിരുന്നു മനോഹരമായ ഗാനങ്ങൾക്കൊപ്പം ചിത്രത്തിലെ കഥാന്തരീക്ഷത്തോട് ചേർന്ന് പോകുന്ന പശ്ചാത്തല സംഗീതം കൂടി ചേർന്നപ്പോൾ ഒരു കുട്ടനാടൻ ബ്ലോഗ് ഏറ്റവും മികച്ചൊരു ദൃശ്യാനുഭവമായി മാറി. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികവ് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. ‌കുടുംബവുമായി പോയി കാണാം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി – സേതു കൂട്ടുകെട്ടിന്‍റെ ഈ മനോഹര ചിത്രം ഒരിക്കലും നിരാശകരാകേണ്ടി വരില്ല.

News Reporter

Leave a Reply

Your email address will not be published. Required fields are marked *