കലയും വിപ്ലവവും പ്രണയവുമായി മൊത്തത്തില്‍ പ്രേക്ഷകന്‍റെ ആസ്വാദനത്തെ കീഴടക്കിയ സിനിമ [READ REVIEW]

കലയും വിപ്ലവും പ്രണയവും ഒത്തുചേർന്ന സിനിമയോട് ഈ ഇടയായി പ്രേക്ഷകർക്ക് കൂടുതൽ ഭ്രമം ഉണ്ട്. അപ്പോൾ അതേ ടൈറ്റിലോട് കൂടി ഒരു സിനിമ വന്നാലോ ? അതാണ് നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ഈ ചിത്രം.

വില്ലൻ വേഷങ്ങളിലും സഹ നായക വേഷങ്ങളിലും കണ്ട് പരിചിതമായ ആൻസൻ പോൾ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജയനെ അവതരിപ്പിക്കുന്നത്.കലയും വിപ്ലവും പ്രണയവും ഒത്തുചേർന്ന ഒരു മികച്ച എന്റർടൈനേർ തന്നെയാണ് ചിത്രം.കമ്യുണിസ്റ്റ് ആശയങ്ങൾ ഉയർത്തിക്കാട്ടുന്ന മാസ്സ് ഡയലോഗുകളും ചിത്രത്തിന്‍റെ അവസാനത്തോട് അടുക്കുമ്പോൾ വരുന്ന ട്വിസ്റ്റും എല്ലാം ചിത്രത്തിന്‍റെ മികവിനെ ഉയർത്തിയിട്ടുണ്ട്.

അഭിനേതാക്കൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.നായകനായുള്ള ആദ്യ വരവ് തന്നെ ആൻസൻ ഗംഭീരമാക്കി.ഒരു മാസ്സ് ഹീറോയ്ക്ക് വേണ്ട എല്ലാം ആൻസൻ അവതരിപ്പിച്ച ജയൻ എന്ന കഥാപാത്രത്തിൽ അടങ്ങിയിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമായി നായിക ഗായത്രി സുരേഷും എത്തുന്നു.

മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സന്തോഷ് കീഴാറ്റൂർ, ബിജു കുട്ടൻ, നിരഞ്ജന, അലൻസിയർ, വിനീത് വിശ്വം തുടങ്ങി മറ്റുള്ളവരും ചിത്രത്തിൽ മികച്ച പ്രകടനത്തോടെ നിറഞ്ഞു നിൽക്കുന്നു.

അനീഷ് ലാലിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്.ചിത്രത്തിന്‍റെ ഹൈലൈററ്റുകളിൽ ഒന്നാണ് ചിത്രത്തിലെ ഛായാഗ്രഹണം. അതുൽ ആനന്ദ് ഈണമിട്ട ഗാനങ്ങൾ എല്ലാം മികച്ചു നിന്നു. പ്രത്യേകിച്ച് ഇടം വലം എന്ന കമ്യുണിസ്റ്റ് ഗാനവും.

എന്റർടൈന്മെന്റ് ഘടകങ്ങൾ എല്ലാം സമം ചേർത്ത് ഒരുക്കിയ ഒരു മികച്ച ചിത്രം തന്നെയാണ് കല വിപ്ലവം പ്രണയം. കലയെയും വിപ്ലവത്തെയും പ്രണയത്തെയും നെഞ്ചോട് ചേർക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രം.

News Reporter

Leave a Reply

Your email address will not be published. Required fields are marked *