മമ്മൂട്ടിയെ കാണുവാൻ മോഹവുമായി മൂന്നാം ക്ലാസുകാരൻ : ആഗ്രഹം സഫലമാക്കി ടിനി ടോം

ഫ്ളവേഴ്‌സ് ചാനൽ സംഘടിപ്പിക്കുന്ന കോമഡി ഫെസ്റ്റിവൽ പ്രോഗ്രാം ജനങ്ങൾക്കിടയിൽ ഏറെ ജനപ്രീതി ആർജിച്ച ഒരു പരിപാടിയാണ്.കഴിഞ്ഞ ദിവസം പ്രോഗ്രാമിൽ പങ്കെടുത്ത സാലിക് എന്ന മൂന്നാം ക്ലാസുകാരൻ ആണ് ഇപ്പോൾ ചർച്ചാവിഷയം ആയി മാറുന്നത്.

ജന്മനാ വൈകല്യങ്ങൾ ഉള്ള ആളാണ് സാലിക്.കോമഡി ഫെസ്റ്റിവലിന്റെ സ്ഥിരം പ്രേക്ഷകനായ സാലിക് എന്നും ഈ പ്രോഗ്രാം കാണുവാൻ സമയം കണ്ടെത്തിയിരുന്നു.

സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയെ കാണുക എന്നതാണ്.ഇതിനോടകം മമ്മൂക്കയുടെ വീടിന് മുൻപിൽ അമ്പതോളം തവണ സാലിക്ക് പോയിട്ടുണ്ട്.എന്നാലും നിരാശ ആയിരുന്നു ഫലം.

അതിന് ഒരു പ്രതിവിധി ഒരുക്കുകയാണ് കോമഡി ഫെസ്റ്റിവൽ വേദി.ടിനി ടോം ഈ കൊച്ചു മിടുക്കന്റെ ഒരു വീഡിയോ എടുത്ത് തൽക്ഷണം തന്നെ മമ്മൂക്കയ്ക്ക് വാട്സ്ആപ് ചെയ്യുകയുണ്ടായി.

ഇന്ന് ടിനി ടോം തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ ഇങ്ങനെ കുറിച്ച് :

സ്വാലിഹിന്റെ ഏറ്റവും വലിയ സ്വപ്‌നം മമ്മൂക്കാനെ നേരിൽ കാണുക എന്നതാണ്, ആ ആഗ്രഹത്തിന് ചിറകുകൾ നൽകിയ നിമിഷം

News Reporter

Leave a Reply

Your email address will not be published. Required fields are marked *