സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യുവതാരം സണ്ണി വെയ്നെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ,ലാൽ എന്നിവരും അണിനിരക്കുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിക്കുകയുണ്ടയായി. മദ്യ കുപ്പിയുടെ പശ്ചാത്തലത്തിൽ ആണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ സണ്ണി വെയ്ൻ ഒരു ഷെഫ് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മടിയനായ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവമാണ് സിനിമയ്ക്ക് ആധാരം.

News Reporter

Leave a Reply

Your email address will not be published. Required fields are marked *