ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; കാരണം ജയസൂര്യ പറയുന്നു

വി.പി സത്യന്റെ ജീവിതം പ്രമേയമാക്കി ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ക്യാപ്റ്റൻ. നവാഗതനായ പ്രജിത് സെൻ അണിയിച്ചൊരുക്കിയ ചിത്രത്തിൽ അനു സിത്താര ആണ് നായികയായി വരുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവത്തെ പറ്റി ജയസൂര്യ മനസ്സ് തുറക്കുന്നു . സത്യനായി അഭിനയിച്ചപ്പോള്‍ അനുസിത്താരയെ തല്ലിയ കാര്യത്തെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.
‘ഒരുപാട് ഇമോഷന്‍സിലൂടെയാണ് അഭിനയിച്ചത്. നായികയായി അഭിനയിച്ച അനു സിത്താരയെ ശരിക്കും തല്ലിപ്പോയെന്ന് ജയസൂര്യ പറയുന്നു. റിഹേഴ്സല്‍ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോര്‍ത്തത്. എന്ത് പറയുമെന്ന് ആലോചിച്ച്‌ നിന്ന് പോയി.

പക്ഷേ ആ കുട്ടി വളരെ കൂള്‍ ആയി പറഞ്ഞു, ചേട്ടന്‍ ചെയ്തതാണ് ശരി അല്ലെങ്കില്‍ ഒരിക്കലും അതിന് ഒരു യാഥാര്‍ത്ഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള അഭിനേതാക്കള്‍ ഉള്ളതാണ് ബലം. ശരിക്കും അതിശയം തോന്നി. പക്വതയോടെയാണ് അനു തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ജയസൂര്യ പറഞ്ഞു.

News Reporter

Leave a Reply

Your email address will not be published. Required fields are marked *