മാരി 2 ലൊക്കേഷനിൽ ടോവിനോ ജോയിൻ ചെയ്തു

ധനുഷ് നായകനായി എത്തുന്ന മാരി 2വിൽ ടോവിനോ തോമസ് വില്ലനായി എത്തുന്നു എന്ന വാർത്ത വളരെ ആവേശപൂർവം ആണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്ത്.സായ് പല്ലവിയാണ് നായികയായി എത്തുന്നത്.

ചിത്രത്തിൽ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അണിയറ പ്രവർത്തകർ തന്നെയാണ് വാർത്ത പുറത്തു വിട്ടത്.

ചിത്രത്തിലെ ടോവിനോയുടെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ടോവിനോ തന്നെയാണ് വാർത്ത പുറത്ത് വിട്ടത്.ചിത്രത്തിൽ ധനുഷും ടോവിനോയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ രസകരമായിരിക്കും എന്ന് സംവിധായകൻ ബാലാജി മോഹൻ പറഞ്ഞു.

ആദ്യ ഭാഗത്ത് വിജയ് യേശുദാസ് ആയിരുന്നു വില്ലനായി വന്നത്.ചിത്രത്തിന്റെ ഏറ്റവും വലിയ ബാലഹീനതകളിൽ ഒന്നുമായിരുന്നു അത്.ഇത്തവണ ആ ബലഹീനത ടോവിനോയിലൂടെ ഒഴിവാക്കാൻ ഉള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കും

News Reporter

Leave a Reply

Your email address will not be published. Required fields are marked *