നീരാളിയിൽ മോഹൻലാൽ എത്തുന്നത് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായി !

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് നീരാളി.

ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയമാണ്.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

ചിത്രം ഒരു ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും ഹ്യുമറിനും സെന്റിമെന്റ്സിനും തുല്യ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ടെന്നും എന്നുമാണ് കിട്ടിയ റിപ്പോർട്ടുകൾ. യാത്രകളും സാഹസികതയും ഈ ചിത്രത്തിൽ ചർച്ചാവിഷയം ആയി മാറുന്നുണ്ട് ഈ ചിത്രം.

മോഹൻലാൽ ചിത്രത്തിൽ ഒരു ജമ്മോളജിസ്റ്റിന്റെ വേഷം ആണ് കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറിലേക്ക് ആദ്യമായാണ് ഒരു ജമ്മോളജിസ്റ്റിന്റെ വേഷം വരുന്നത് .വജ്രങ്ങളുടെയും രത്‌നങ്ങളുടെയും മൂല്യവും ഗുണവും അളക്കുന്നവരാണ് ജമ്മോളജിസ്റ്റ് എന്നറിയപ്പെടുന്നത്. മോഹന്‍ലാലിന് നീരാളിയുടെ കഥ ഇഷ്ട്ടമായില്ലെങ്കില്‍ മനോജ് ബാജ് പേയിയെ വെച്ച് ബോളിവുഡില്‍ ഒരുക്കാനായിരുന്നു അജോയ് യുടെ പ്ലാന്‍ . പക്ഷേ, തന്റെ കരിയറില്‍ ഇന്നോളം അവതരിപ്പിച്ചിട്ടില്ലാത്ത ജമ്മോളജിസ്റ്റിന്റെ വേഷവും നീരാളിയുടെ ത്രില്ലടിപ്പിക്കുന്ന കഥയും മോഹന്‍ലാലിന് ഏറെ ഇഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

News Reporter

Leave a Reply

Your email address will not be published. Required fields are marked *