ഇത്തിക്കര പക്കിയുടെ മാസ്സ് ലുക്കിന് പിന്നിലെന്ത് ? തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്.

ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. മംഗലാപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന ശ്രദ്ധേയ കഥാപാത്രമായി മോഹൻലാൽ എത്തുന്നു.ഇതിനോടകം മോഹൻലാലിന്റെ ശ്രദ്ധേയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

എന്താണ് ഇത്തിക്കര പക്കിയുടെ ഈ മാസ്സ് ലുക്കിന് പിന്നിൽ.യഥാർത്ഥത്തിൽ പക്കി ഇങ്ങനെയായിരുന്നോ വേഷം ധരിച്ചിരുന്നത് ? ഇത്തരം ചോദ്യങ്ങൾക്ക് തിരകഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് തന്നെ വിശദീകരണം നൽകുന്നു.

നീണ്ട ഗവേഷണങ്ങള്‍ക്കു ശേഷം ഇത്തിക്കരപക്കിയുടെ 25 സ്‌കെച്ചുകള്‍ തയ്യാറാക്കി.അവയില്‍ നിന്ന് സൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഈ ലുക്ക് തെരഞ്ഞെടുത്തത്. റോഷന്‍ ആന്‍ഡ്രൂസിന്റെ മനസില്‍ തെളിഞ്ഞ ഇത്തിക്കരപക്കി ദീര്‍ഘസഞ്ചാരങ്ങള്‍ നടത്തുന്നയാളാണ്. അതിനാല്‍ തന്നെ അതിനിണങ്ങുന്ന തരത്തിലായിരിക്കണം വേഷവിധാനവും. മാത്രമല്ല ഇന്ത്യയും അറബിനാടുകളും പോര്‍ച്ചുഗലും ബ്രിട്ടനുമൊക്കെയായി വ്യാപാരബന്ധങ്ങളുള്ള കാലത്താണ് പക്കി ജീവിച്ചിരുന്നതെന്നും കൂടി കണക്കിലെടുത്തിട്ടുണ്ട് സഞ്ജയ് പറഞ്ഞു.

News Reporter

Leave a Reply

Your email address will not be published. Required fields are marked *