ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം ലേലം 2 ഏപ്രിലിൽ തുടങ്ങുന്നു

ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ലേലം 2 അണിയറയിൽ ഒരുങ്ങുന്നതിന്റെ തിരക്കിലാണ്.നിഥിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ നായകനായി മോഹൻലാൽ വരുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. സുരേഷ് ഗോപിയെ മാറ്റി മോഹൻലാൽ എത്തുന്നു എന്നായിരുന്നു വാർത്ത.എന്നാൽ ആ വാർത്തകൾ അടിസ്ഥാന രഹിതമാണെന് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പ്രതികരിക്കുകയുണ്ടായി.

ആരുടെയൊക്കെയോ ഭാവനയിൽ വിരിഞ്ഞ വാർത്ത മാത്രമാണ് ഇത്.സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിൽ നായകൻ,അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.ഓണം റിലീസ് ആയിട്ടാണ് ചിത്രം റിലീസ് ചെയ്യുവാൻ ഉദേശിക്കുന്നത്.

ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. സംവിധായകൻ നിഥിനോടൊപ്പം നിൽക്കുന്ന സെൽഫി ഗോകുൽ പോസ്റ്റ് ചെയ്തതോടെയാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

ചാക്കോച്ചിയുടെ മകനായി തന്നെയാണ് ഗോകുൽ ചിത്രത്തിൽ എത്തുന്നത് എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.രഞ്ജി പണിക്കർ എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ രഞ്ജി പണിക്കരും ജോസ്മാൻ സൈമണും ബ്രിജേഷ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ

News Reporter

Leave a Reply

Your email address will not be published. Required fields are marked *